
ഒരുവന്റെ സ്വഭാവം അവന്റെ ഏതുപ്രവൃത്തിയില്‍കൂടിയും പ്രകടമാകുന്നുണ്ട്. വിചാരവും വാക്കും പ്രവൃത്തിയും എപ്പോഴും നല്ല കാര്യങ്ങളില്‍ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് സജ്ജനങ്ങള്‍. അവരെയാണ് സാധാരണ ജനങ്ങള്‍ അനുകരിച്ചുജീവിക്കേണ്ടത്. ആരുടെയും ജീവിതം അവരുടെ സ്വഭാവത്തിന്റെ പ്രകടഭാവമാണ്. അതുകൊണ്ട് സ്വഭാവത്തെ മറച്ചുവെക്കാന്‍ ആരെക്കൊണ്ടും സാധിക്കയില്ല. അദ്ധ്യാപകര്‍ ക്ലാസില്‍ കൊടുക്കുന്നതായ നോട്ട് കുട്ടികള്‍ അവരുടെ ബുക്കില്‍ എഴുതുന്നു. ഓരോ കുട്ടിയുടെയും നോട്ട്ബുക്ക് പരിശോധിച്ചാല്‍ അവന്റെ ജീവിതത്തിന്റെ സ്വരൂപം അദ്ധ്യാ പകര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. നല്ല സ്വഭാവമുള്ള ഒരു കുട്ടിയുടെ ഓര്‍മ്മയും വിചാരവും വാക്കും പ്രവൃത്തിയും എപ്പോഴും നല്ലതുതന്നെയായിരിക്കും. ഏത് പ്രവൃത്തിയും നല്ലതാവുന്നത് അതന്യര്‍ക്കുപകാരപ്രദമായ രീതിയില്‍ അനു ഷ്ഠിക്കുമ്പോള്‍ മാത്രമാണ്. ഒരാളിന്റെ സ്വഭാവം നന്നാവണമെങ്കില്‍ അഹങ്കാരഭാവം ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴി യണം. അഹങ്കാരത്തെ ഇല്ലാതാക്കാന്‍ മാതാപിതാക്കന്മാരെയും ഗുരുജനങ്ങളെയും മറ്റുമുതിര്‍ന്ന ആളുകളെയും അനുസരിച്ചുജീവിക്കാന്‍ അഭ്യസിക്കുകതന്നെ വേണം. അനുസരണശീലമുള്ള ഒരു കുട്ടിക്ക് യൗവ്വനാവസ്ഥയിലെത്തുമ്പോഴേക്കും മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് വളര്‍ന്ന് വികസിച്ച് നല്ല രീതിയില്‍ ഫലിക്കാന്‍ ഇടയാവും. ഒരുവന്റെ ഏതുപ്രവൃത്തിയും അവന്റെ കഴിവിന്റെ കണ്ണാടിയാണ്. കണ്ണാടിയില്‍ അത് ശുദ്ധമായിരിക്കുകയാണെങ്കില്‍ ഒരുവസ്തുവിന്റെ പ്രതിബിംബം വസ്തുവിനെപ്പോലെ ത്തന്നെ പ്രകാശിക്കും. ആര്‍ക്കും നല്ലവനാകണമെങ്കില്‍ മന സ്സിനെ ശുദ്ധവും ഏകാഗ്രവുമാക്കുകയാണ്‌വേണ്ടത്. അങ്ങനെ മനഃശുദ്ധിനേടിയിട്ടുള്ള ഒരാള്‍ക്ക് ഈ ലോകത്തിലുണ്ടാവുന്ന ഏതനുഭവവും ജീവിതത്തിലെ ഗുണപാഠമായി തീരും. ആര്‍ക്കും സ്വഭാവം നന്നാക്കാനാവശ്യമായിട്ടിരിക്കുന്നത് കൃത്യനിഷ്ഠയോടുകൂടിയ ജീവിതരീതിയാണ്. ജീവിതരീതിയെ നന്നാക്കാന്‍ ഈശ്വരവിശ്വാസം ആര്‍ക്കും സഹായകമാണ്. ഈശ്വരനാകട്ടെ സര്‍വ്വത്ര സര്‍വ്വസമയവും ഒരു പോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ശാശ്വതചൈതന്യമാണ്. ഈശ്വരവിശ്വാസമുള്ളവര്‍ക്ക് അതുകൊണ്ട് ഈശ്വരനറി യാതെ ആര്‍ക്കും ഒന്നുംചെയ്യാനാവില്ലെന്ന ദൃഢമായ വിശ്വാ സമുണ്ടാവും. ആ വിശ്വാസം വന്നാല്‍ തെറ്റ് പ്രവര്‍ത്തിക്കാന്‍ വയ്യാത്തതായ ഒരവസ്ഥാവിശേഷം ആര്‍ക്കും അപ്പോള്‍വന്നു ചേരും. ആ അവസ്ഥ വന്നുചേര്‍ന്നാല്‍പിന്നെ പരോപകാര പ്രവൃത്തിയായിരിക്കും ആര്‍ക്കും ഇഷ്ടമാകുന്നത്. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ആരുടെയും മനസ്സ് മലിനമായി അധര്‍മ്മപ്രവൃത്തികള്‍ ചെയ്യാനിടയാവു ന്നത്. എല്ലാറ്റിനേയും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു മാറ്റവുമി ല്ലാതെ സ്ഥിതിചെയ്യുന്ന സത്യവസ്തുവിനെയാണ് ധര്‍മ്മമെ ന്നുപറയുന്നത്. അതുകൊണ്ടാണ് ധര്‍മ്മശബ്ദം ഈശ്വരപര്യായമായി തീര്‍ന്നിരിക്കുന്നത്. ലോകത്തില്‍ മനുഷ്യേതര ജീവികളൊന്നുംതന്നെ അധര്‍മ്മം പ്രവര്‍ത്തിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവയെല്ലാം ഈശ്വരന്റെ ശക്തിയാല്‍ നിയ ന്ത്രിക്കപ്പെട്ടവരായിട്ടാണ് അവരുടെ പ്രവൃത്തികള്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.