സത്യം ധര്‍മം ത്യാഗം സ്നേഹം ദയ കരുണ തുടങ്ങിയവയാണ് ഈശ്വരന്റെ ഗുണങ്ങള്‍. ഈ ഗുണങ്ങളാണ് ഈശ്വരന്‍. ഇവ നമ്മില്‍ വളരുമ്പോള്‍ അവിടുത്തെ സ്വരൂപത്തെ അറിയാറാകും. അഹത്തെ കളഞ്ഞാല്‍ മാത്രമേ ഈ ഗുണങ്ങള്‍ നമ്മളില്‍ പ്രതിഫലിക്കുകയുള്ളൂ.
ഈശ്വരന്‍റെ സ്വരൂപത്തെയും ഈശ്വരന്‍റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല. അനുഭവിച്ചറിയേണ്ടതാണ്.
അനുഭവിച്ചറിയേണ്ടതാണ്. തേനിന്റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയില്ല. രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്റെ ഗുണത്തെയും ഭാവത്തെയും മനസ്സിലാക്കുവാന്‍ സാധിക്കൂ. ഈശ്വരന്‍ വാക്കുകള്‍ക്കതീതനാണ്, പരിമിതികള്‍ക്കപ്പുറമാണ്,അവിടുന്ന് എല്ലായിടത്തും എല്ലാവരിലും സ്ഥിതിചെയ്യുന്നു. ജീവനുള്ളതിലും ഇല്ലാത്തതിലും അവിടുന്നുണ്ട്. പ്രത്യേകിച്ച് ഒരു രൂപമെടുത്തവെന്ന് പറയാന്‍ പററുകയില്ല. ഇന്നതാണെന്ന് വിശേഷിച്ച് പറയുവാന്‍ കഴിയുകയില്ല. ബ്രഹ്മമെന്നു പറയുന്നതും ഈശ്വരനെത്തന്നെ. നമുക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളും അതിനപ്പുറവും കവിഞ്ഞു നില്‍ക്കുന്നതാണ് ബ്രഹ്മം.