
ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവിലെ സ്ത്രീഭക്തരിൽ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയിൽ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്നു ആദിഗോത്ര ചരിത്രപ്പാട്ടിൽ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയിൽ നിന്നും അച്ചൻകോവിലെത്തി. ഇവിടെ നിന്നും കോട്ടവാസൽ ലക്ഷ്യമാക്കി സങ്കല്പിച്ച് കൊണ്ട് അച്ചൻകോവിൽ പുണ്യനദിക്കരയിലുള്ള കല്ലേലിമണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പൻ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ എന്ന നാമം ലഭിച്ചതെന്ന് ഐതീഹ്യം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരുഉത്സവം മേടമാസത്തിലെ പത്താമുദയത്തിനാണ്. ഇതോടനുബന്ധിച്ച് ആദിത്യപൊങ്കാലയും നടക്കുന്നു